ഞാന്‍ ഒരു കഥ
പറയാം വെറുമൊറു കഥയല്ല
ഒരു ഒന്നൊന്നര കഥ
ഇത് നടന്ന കഥയല്ല.
ഒരു നടക്കുന്ന കഥയാണ്
കഥ നടക്കുന്നത് കേരളത്തിലാണ്
20ാ നുറ്റാണ്ടിലാണ് ആമ മുയലിനെ ഓട്ട മത്സരത്തിന് വെല്ലുവിളിച്ചു
മുയല്‍ സ്വീകരിച്ചു
മത്സരത്തിനായി സിന്തറ്റിക്ക് ട്രാക്കുകള്‍ ഒരുങ്ങി
ചെലവ് കുറച്ച് സംഘാടകര്‍ വരവ് പോക്കറ്റിലൊതുക്കി വിധികര്‍ത്താക്കള്‍ എത്തി ആളുകള്‍ ചരിത്രം അറിയാത്തവന്‍ എന്ന് മുയലിനെ കുറ്റപ്പെടുത്തി
മുയല്‍ ചിരിച്ചു കാരണം മുയലിന് ചരിത്രം അറിയാമായിരുന്നു
ചരിത്രം ആവര്‍ത്തിക്കരുതെന്നുണ്ടായിരുന്നു
അതിനാല്‍ മുയല്‍ ക്വട്ടേഷന്‍ കൊടുത്തു
ആമയെ തട്ടി മത്സരം മുടങ്ങി
മുയല്‍ വീണ്ടും ചിരിച്ചു ഉറക്കെ
ഉറക്കെ ഉറക്കെ ഉറക്കെ
No comments:
Post a Comment
വായിച്ചിട്ട് എന്തെങ്കിലും കമന്റ് അടിക്കണമെന്ന് തോന്നുന്നുണ്ടൊ..... അടിച്ചോളു.ഒരു കമന്റ്