ഇത് പണ്ട് നടന്നൊരു കഥയാണു പണ്ടെന്ന് പറഞ്ഞാൽ വളരെ പണ്ട് .കേരളത്തിൽ ശീലക്കുട പ്രചാരണത്തിൽ
വരുന്നതിനും മുൻപുള്ള കാലം .ഞങ്ങളുടെ നാട്ടിൽ ഒരു മൂപ്പീന്ന് ഉണ്ടായിരുന്നു ആളൊരു പഴയ സിംഹമാണു.എന്ത്
കിട്ടിയാലും അത് പൊക്കി പിടിച്ച് നാട്ടുകാരെ കാണിക്കുന്ന സ്വഭാവം ജന്മനായുണ്ട് .പുള്ളീടെ മകൾക്ക് ടൽഹീൽ
കൊടുത്തു .ആശാൻ പിന്നെ അത് കൊണ്ടായി നടപ്പ്. ഒരിക്കൽ മൂപ്പീന്നു ദേഹത്ത് എണ്ണ തേക്കുകയായിരുന്നു
കഴിഞ്ഞപ്പൊ കുറച്ച് എണ്ണ ബാക്കിയുണ്ട് .നോക്കിയപ്പൊഴതാ പുതിയ കുട മൂലക്കിരീക്കുന്നു എന്ന ഇതിനൂടെ കുറച്ച്
എണ്ണ തേച്ചേക്കം .മൂപ്പിന്ന് കുട എണ്ണ തേച്ച് കെട്ടി മൂലക്ക് വച്ചു .പിറ്റേന്നു കുടയുമെടുത്ത് ആശാൻ മുക്കവലയി-
ലേക്കിറങ്ങി .നല്ല വെയിൽ കുടയുടെ മഹത്വം കാണിക്കാൻ ഇതിലും പറ്റിയ അവസരം ഉണ്ടൊ .ആശാൻ കുട നൂത്തു
.വെയിൽ മൊട്ടത്തലയിൽ വീണപ്പൊ മാത്രമാണു എണ്ണ തേടി വന്ന ഉറുംപ് ചതിച്ചത് മൂപ്പീന്ന് അറിഞ്ഞത്.
നാൽക്കവല്ലയിൽ നിന്ന മൂപ്പീന്നിന്റെ അവസ്ഥ പിന്നെ പറയാനുണ്ടൊ…………..
വായിച്ചു. ആശംസകള്‍
ReplyDelete